India
മരട് മോഡൽ: നോയിഡയിൽ അനധികൃതമായി നിർമിച്ച ഫ്‌ളാറ്റ് പൊളിക്കും
India

'മരട് മോഡൽ': നോയിഡയിൽ അനധികൃതമായി നിർമിച്ച ഫ്‌ളാറ്റ് പൊളിക്കും

Web Desk
|
28 Aug 2022 12:57 AM GMT

9640 ദ്വാരങ്ങളിൽ ആയാണ്, 3,700 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയം ഇന്ന് പൊളിക്കും. 3,700 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം തകർക്കുന്നത്. സുപ്രീം കോടതി വിധിയെ തുടർന്നാണ് ഫ്ലാറ്റ് പൊളിക്കുന്നത്.

നോയിഡ സെക്ടർ 93 എ യിൽ, നിയമ വിരുദ്ധമായി നിർമിച്ച അപെക്സ്, സിയാനി എന്നി ഇരട്ട ഫ്ലാറ്റുകളാണ്, പൊളിച്ച് നീക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച്, കെട്ടിടം തകർക്കും. അപെക്സിന് 32 നിലകളും, സിയാനിക്ക് 29 നിലകളുമാണ് ഉള്ളത്. 10 സെക്കന്റ് കൊണ്ട് 102 മീറ്റർ ഉയരമുള്ള അപെക്സ്, നിലം പൊത്തും. 9640 ദ്വാരങ്ങളിൽ ആയാണ്, 3,700 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്നത്. എഡിഫിസ് എഞ്ചിനിയറിങ്, ജെറ്റ് ഡിമോളിഷൻ, സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. സമീപ ഫ്ലാറ്റുകളിൽ നിന്ന് 5000 പേരെ, രാവിലെ തന്നെ ഒഴിപ്പിക്കും. കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാത്രം മാറിയാണ്, നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേ. നോയിഡ സെക്ടര്‍ 93 എ യിലേക്ക്, ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ, വാഹന നിയന്ത്രണം ഏര്‍പ്പെടുത്തും.

പ്രദേശത്ത് 400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. എന്‍ഡിആര്‍എഫ് സംഘവും ആറ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യ സഹായ സംഘവും സജ്ജമാക്കും. കെട്ടിടങ്ങള്‍ പൊളിച്ചതിന് ശേഷം, 80,000 ടണ്‍വരെ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Similar Posts