India
മാലിന്യം തേടി പക്ഷികളെത്തുമെന്ന് അധികൃതർ; ബംഗളൂരു എയ്റോ ഇന്ത്യാ ഷോയുടെ പത്തുകിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു
India

മാലിന്യം തേടി പക്ഷികളെത്തുമെന്ന് അധികൃതർ; ബംഗളൂരു എയ്റോ ഇന്ത്യാ ഷോയുടെ പത്തുകിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു

Web Desk
|
27 Jan 2023 4:16 PM GMT

ഉത്തരവ് ലംഘിച്ചാൽ ബിബിഎംപി 2020 ആക്ട് പ്രകാരവും 1937ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസിന്റെ 91 പ്രകാരവും ശിക്ഷ നേരിടേണ്ടി വരുമെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലികെ

ബംഗളൂരു:ബംഗളൂരുവിലെ എയ്‌റോ ഇന്ത്യാ ഷോ വേദിയുടെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു. യെലഹങ്ക എയർ ഫോഴ്‌സ് സ്‌റ്റേഷന്റെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് ഭക്ഷണം കഴിക്കുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യാണ് നോട്ടീസിറക്കിയത്. ഇതോടെ ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റാറൻറുകൾ എന്നിവ ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ അടച്ചിടണമെന്നും അധികൃതർ നിർദേശിച്ചു. ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഷോ നടക്കുന്നത്.

''പൊതുജനങ്ങളുടെയും ഇറച്ചിക്കടകൾ, നോൺ-വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ഉടമസ്ഥരുടെയും ശ്രദ്ധയ്ക്കായി പുറപ്പെടുവിക്കുന്ന നോട്ടീസ്. യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷന്റെ 10 കിലോമീറ്റർ ചുറ്റളവിൽ എല്ലാ മാംസ/ചിക്കൻ/മത്സ്യക്കടകൾ അടച്ചുപൂട്ടണം, ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ മാംസാഹാരം വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു' അധികൃതർ ഉത്തരവിൽ പറഞ്ഞു.

ഉത്തരവ് ലംഘിച്ചാൽ ബിബിഎംപി 2020 ആക്ട് പ്രകാരവും 1937ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസിന്റെ 91 പ്രകാരവും ശിക്ഷ നേരിടേണ്ടി വരുമെന്നും പറഞ്ഞു. പൊതുസ്ഥലങ്ങളിൽ തള്ളുന്ന നോൺ-വെജ് ഭക്ഷണ മാലിന്യം ധാരാളം പക്ഷികളെ ആകർഷിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. എയർഷോയ്ക്കായി 633 ഇന്ത്യക്കാരും 98 വിദേശികളും അടക്കം മൊത്തം 731 എക്‌സിബിറ്റർമാർ രജിസ്റ്റർ ചെയ്തതായി എയ്‌റോ ഇന്ത്യ വെബ്സൈറ്റിൽ അറിയിച്ചു.

1996 മുതൽ ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന എയ്റോ ഇന്ത്യ 13 വിജയകരമായ എഡിഷനുകൾ നടത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Non-veg sales banned within 10 km radius of Bengaluru Aero India Show

Similar Posts