India
പരാതികൾ വർധിക്കുന്നു; ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസ്
India

പരാതികൾ വർധിക്കുന്നു; ഒലയ്ക്കും ഊബറിനും ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസ്

Web Desk
|
20 May 2022 12:31 PM GMT

ഒലയ്‌ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് ലഭിച്ചത്.

ന്യൂഡൽഹി: ഓൺലൈൻ ടാക്‌സി സർവീസുകളായ ഒലയ്ക്കും ഊബറിനും ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസയച്ചു. പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസയച്ചത്. ഒലയ്‌ക്കെതിരെ 2482 പരാതികളും ഊബറിനെതിരെ 770 പരാതികളുമാണ് ലഭിച്ചത്.

പരാതികൾ പരിശോധിക്കുന്ന ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കഴിഞ്ഞ ദിവസം ഓൺലൈൻ ടാക്‌സി കമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഉപഭോക്തൃ പ്രശ്‌ന പരിഹാര സെല്ലുകൾ പ്രവർത്തിക്കുന്നില്ല, ആപ്പുകളിൽ പറയുന്നതിനെക്കാൾ കൂടുതൽ തുക ഈടാക്കുന്ന സാഹചര്യം ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കുന്നില്ല, ഉപഭോക്താവ് ആവശ്യപ്പെട്ടാലും എ.സി ഇടാൻ തയ്യാറാവുന്നില്ല, ഓൺലൈനായി പണം സ്വീകരിക്കാൻ തയ്യാറാവുന്നില്ല തുടങ്ങി നിരവധി പരാതികളാണ് ഈ കമ്പനികൾക്കെതിരെ ഉയർന്നിരിക്കുന്നത്.

ഇത്തരം പരാതികളിൽ നിലപാടറിയിക്കാൻ ആവശ്യപ്പെട്ടാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. ഇനിയും പരാതികൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.



Related Tags :
Similar Posts