" കർഷക സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ല": കൃഷ്ണപ്രസാദ്
|സർക്കാർ രണ്ടടി മുന്നോട്ടുവെച്ചാൽ കർഷകർ നാലടി മുന്നോട്ടുവെക്കുമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
കർഷകനിയമവുമായി കേന്ദ്രം മുന്നോട്ട് വന്നാൽ കർഷകർ സമരം ശക്തമാക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പ്രതികരിച്ചു. തങ്ങൾ സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് കർഷക നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞു. പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഒരടി പിന്നോട്ട് വെച്ച് രണ്ടടി മുന്നോട്ട് വെക്കാനാണ് ശ്രമമെന്നാണ് മനസിലാകുന്നത്. സർക്കാർ രണ്ടടി മുന്നോട്ടുവെച്ചാൽ കർഷകർ നാലടി മുന്നോട്ടുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പ്രതികരണം കർഷക വിരുദ്ധ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കർഷകര്‍ വീണ്ടും ആക്രമിക്കപ്പെടുമെന്ന ആശങ്കയും കോണ്‍ഗ്രസ് പങ്കവെച്ചു.
Summary : "Nowhere is it said that the farmers strike is over": Krishnaprasad