India
2019ല്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വപട്ടിക അന്തിമമെന്ന് അസം വിദേശ ട്രൈബ്യൂണൽ
India

2019ല്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വപട്ടിക അന്തിമമെന്ന് അസം വിദേശ ട്രൈബ്യൂണൽ

Web Desk
|
21 Sep 2021 1:50 AM GMT

കേന്ദ്ര രജിസ്​ട്രാർ ജനറൽ അന്തിമമെന്ന്​ അംഗീകരിച്ച്​ ഉത്തരവിറക്കാത്ത പൗരത്വപ്പട്ടികയെയാണ്​ കരീംഗഞ്ച്​ ജില്ലയിലെ വിദേശ ട്രൈബ്യൂണൽ അന്തിമമെന്ന്​ പ്രഖ്യാപിച്ചത്.

2019 ആഗസ്​റ്റ്​​ 31ന്​ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വപട്ടിക അന്തിമമാണെന്ന്​ അസം വിദേശ ട്രൈബ്യൂണൽ. കേന്ദ്ര രജിസ്​ട്രാർ ജനറൽ അന്തിമമെന്ന്​ അംഗീകരിച്ച്​ ഉത്തരവിറക്കാത്ത പൗരത്വപ്പട്ടികയെയാണ്​ കരീംഗഞ്ച്​ ജില്ലയിലെ വിദേശ ട്രൈബ്യൂണൽ അന്തിമമെന്ന്​ പ്രഖ്യാപിച്ചത്. ഈ എൻ.ആർ.സി അടിസ്​ഥാനമാക്കി പഥേർകണ്ടി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ജമീറാല ഗ്രാമത്തിലെ ബിക്രം സിംഘയെ ഇന്ത്യൻ പൗരനായി അംഗീകരിച്ച്​ ട്രൈബ്യൂണൽ അംഗം ശിശിർ ദേയ് ഉത്തരവിട്ടു.

സംശയകരമായ വോട്ടർ എന്ന കേസിലാണ്​ ബിക്രം സിംഘയെ ഇന്ത്യൻ പൗരനായി ട്രൈബ്യൂണൽ അംഗീകരിച്ചത്​. അനധികൃത കുടിയേറ്റക്കാരൻ എന്ന പേരിൽ 1999ലാണ്​ സിംഘയുടെ കേസി‍ന്‍റെ തുടക്കം. 2017ലാണ്​ കേസ്​ കരീംഗഞ്ച്​ ട്രൈബ്യൂണലിലെത്തിയത്. അന്തിമ പൗരത്വപ്പട്ടികയിൽ പേരുള്ളതിനാൽ മറ്റ്​ കുടുംബാംഗങ്ങളുമായി സിംഘയുടെ ബന്ധം ഉറപ്പിക്കാൻകഴിയുമെന്ന്​ ഈ മാസം പത്തിന് പുറത്തിറക്കിയ ഉത്തരവിൽ ട്രൈബ്യൂണൽ വിശദീകരിച്ചു.

ദേശീയ പൗരത്വ കാർഡ്​ ഇതുവരെ നൽകിയിട്ടില്ലെങ്കിലും 2019ലെ എൻ.ആർ.സി അന്തിമമാണെന്നും ശിശിർ ദേയ്​ വ്യക്തമാക്കി. സിംഘയുടെ മറ്റ്​ കുടുംബാംഗങ്ങളുടെ പേരും എൻ.ആർ.സിയിലുള്ളത്​ പൗരത്വം കൂടുതൽ ഉറപ്പിക്കുന്ന ഘടകമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. പല ഘട്ടങ്ങളിലായി പരിഷ്​കരിച്ച്​ 2019 ആഗസ്​റ്റ്​​ 31ന്​ അന്തിമപട്ടിക പ്രസിദ്ധീകരിക്കണമെന്ന്​ സുപ്രീംകോടതി നിർദേശിച്ചിരുന്നു. അതനുസരിച്ച്​ ആ തീയതിയിൽ പ്രസിദ്ധീകരിച്ച പട്ടികക്ക്​ അന്തിമ പട്ടിക എന്നുതന്നെയാണ്​ വെബ്​സൈറ്റിൽ പേര്​ നൽകിയിരിക്കുന്നത്​.

Related Tags :
Similar Posts