India
ഡൽഹി സർക്കാരിനെതിരെ നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫും സമരത്തിൽ
India

ഡൽഹി സർക്കാരിനെതിരെ നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫും സമരത്തിൽ

Web Desk
|
28 Feb 2024 1:33 AM GMT

കരാർ വ്യവസ്ഥയിൽ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികൾ അടക്കം പ്രതിഷേധിക്കുന്നത്

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ നഴ്സുമാരും പാരാ മെഡിക്കൽ സ്റ്റാഫും സമരത്തിൽ. കരാർ വ്യവസ്ഥയിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികൾ അടക്കം പ്രതിഷേധിക്കുന്നത്.

ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും 20 വർഷവും അതിൽ അധികവും സേവന കാലയളവുള്ളവരാണ്.താൽക്കാലിക തസ്തികയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇവരെ സ്ഥിരപ്പെടുത്താമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെയാണ് വാഗ്ദാനം നൽകിയത്.

ആയിരത്തോളം ജീവനക്കാരെ അനധികൃതമായി സർക്കാർ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുവെന്നും സമരക്കാർ ആരോപിച്ചു.നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ വന്നതുടെയാണ് പ്രത്യക്ഷ സമരത്തിന് മലയാളികൾ അടക്കമുള്ള നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും രംഗത്ത് എത്തിയത്. സർക്കാരിൻ്റെ ഭാഗത് നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത് വരെ പ്രതിഷേധം തുടരുന്നതിനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം.

Related Tags :
Similar Posts