India
Bjp Hits Back,AAP MLA Rituraj Jha,Arvind Kejriwal,അരവിന്ദ് കെജ്‍രിവാള്‍,ആംആദ്മി പാര്‍ട്ടി,എ.എ.പി എം.എല്‍.എ
India

'പത്ത് എം.എൽ.എമാരെ ബി.ജെ.പിയിൽ എത്തിക്കാൻ 25 കോടി വാഗ്ദാനം ലഭിച്ചു'; എ.എ.പി എം.എൽ.എ

Web Desk
|
2 April 2024 8:07 AM GMT

'ഡൽഹിയിൽ ഓപറേഷൻ ലോട്ടസിന് ബി.ജെ.പി ശ്രമം'

ന്യൂഡല്‍ഹി: ഡൽഹിയിൽ ഓപ്പറേഷൻ താമര ആരോപണവുമായി ആം ആദ്മി പാർട്ടി. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡൽഹി മന്ത്രി അതിഷി ആരോപിച്ചു. പത്ത് എം.എൽ.എ.മാരെ ബിജെപിയിൽ എത്തിക്കുവാൻ 25 കോടി വാഗ്ദാനം ലഭിച്ചതായി ആപ് എംഎൽഎ ഋതുരാജ് ത്സാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും നേതാക്കൾ പ്രതികരിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലിൽ അടച്ചതിനു പിന്നാലെ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപണം. ബി.ജെ.പിയിൽ ചേരാൻ തന്റെ അടുത്ത സുഹൃത്ത് വഴി ബിജെപി നീക്കം നടത്തിയെന്നും ചേർന്നില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡൽഹി മന്ത്രി അതിഷി വെളിപ്പെടുത്തി.

രാജ്യത്ത് പുടിൻ മോഡൽ ഭരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്ന്‌ ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. അതിനിടെ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം ബി.ജെ.പി ശക്തമാക്കുകയാണ്. രാഷ്ട്രപതി ഭരണത്തിലൂടെ പിൻവാതിൽ ഭരണത്തിനാണ് ശ്രമമെന്നാണ് എ.എ.പിയുടെ മറുപടി.


Similar Posts