India
തുറസായ സ്ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി
India

തുറസായ സ്ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

Web Desk
|
10 Dec 2021 7:04 PM GMT

തുറസായ സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ അടുത്തിടെ വീണ്ടും രംഗത്ത് വന്നിരുന്നു. ഇവർ നമസ്‌കാരം തടസ്സപ്പെടുത്തുകയും സ്ഥലം വൃത്തികേടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളിൽ ജുമുഅ നമസ്‌കാരം അനുവദിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. 2018ൽ ഹിന്ദുത്വ ശക്തികൾ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് ചില പ്രത്യേക സ്ഥലങ്ങളിൽ നമസ്‌കരിക്കാൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്.

തുറസായ സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ അടുത്തിടെ വീണ്ടും രംഗത്ത് വന്നിരുന്നു. ഇവർ നമസ്‌കാരം തടസ്സപ്പെടുത്തുകയും സ്ഥലം വൃത്തികേടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചർച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാത്ത ഒരു സൗഹാർദപരമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാർത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

''പ്രശ്‌നം പരിഹരിക്കുന്നതിനായി പൊലീസുമായി ഞാൻ ചർച്ച നടത്തി. ആരാധനാലയങ്ങളിൽ വെച്ച് ആരെങ്കിലും പ്രാർത്ഥിക്കുന്നതിന് ഞങ്ങൾ എതിരല്ല. അത്തരം സ്ഥലങ്ങൾ അതിനായി നിർമിക്കപ്പെട്ടവയാണ്. പക്ഷെ അത് പരസ്യമായ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തുറസായ സ്ഥലങ്ങളിൽ പരസ്യമായി നമസ്‌കരിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല''-ഖട്ടാർ പറഞ്ഞു.

Similar Posts