മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു; നാല് മരണം
|നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് തീ പിടിച്ചത്
മുംബൈ: മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ ഓയിൽ ടാങ്കറിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി മറിഞ്ഞാണ് തീ പിടിച്ചത്. അപകടത്തിൽ നാലുപേർ മരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് സംഭവം. കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് ടാങ്കര്‍ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകിയത്. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ടാങ്കറിന്‍റെ ഡ്രൈവറും സഹായിയും മരിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരും മരിച്ചതാണ് വിവരം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
എണ്ണ റോഡില്‍ പരന്നൊഴുകിയതോടെ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടമായി തെന്നിവീഴുന്ന സാഹചര്യമുണ്ടായി. അങ്ങനെയും പലര്‍ക്കും പരിക്കേറ്റു. എക്‌സ്‌പ്രസ്‌വേ പൊലീസ്, പൂനെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, ലോണാവാല - ഖോപോളി മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള അഗ്നിശമന സേന, ഐഎൻഎസ് ശിവാജി എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Summary- Four people died and several others sustained burn injuries after a tanker carrying inflammable oil overturned, spilling oil and resulting in a fire on the Mumbai-Pune Expressway near Lonavala around noon on Tuesday