രണ്ട് ദിവസം കൊണ്ട് 1,100 കോടിയുടെ വിൽപന; ഒലയ്ക്ക് പൊടിപൊടിച്ച കച്ചവടം
|എസ് 1, എസ്1 പ്രോ എന്നീ മോഡലുകളാണ നിലവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് വില.
ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ ഒല രണ്ടു ദിവസം കൊണ്ടു വിറ്റത് 1,100 കോടിയുടെ സ്‌കൂട്ടറുകൾ. ബുധനാഴ്ചയാണ് ഒല ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. വാഹന വ്യവസായത്തിൽ മാത്രമല്ല ഇന്ത്യയുടെ ഇ- കൊമേഴ്സ് ചരിത്രത്തിൽ തന്നെ ഒരു ദിവസത്തെ ഏറ്റവും വലിയ വിൽപനയാണിതെന്ന് സി.ഇ.ഒ ഭവീഷ് അഗർവാൾ പറയുന്നു. നമ്മൾ ശരിക്കും ഡിജിറ്റൽ ഇന്ത്യയിൽ തന്നെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒല ഇലക്ട്രിക്കിന്റെ പാർച്ചേഴ്സ് വിൻഡോ നിലവിൽ അടച്ചിരിക്കുകയാണ്. എന്നാൽ റിസർവേഷൻ ഇപ്പോഴും തുടരുന്നുണ്ട്. പർച്ചേഴ്സ് വിൻഡോ നവംബർ ഒന്നാം തിയതി തുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ബുക്ക് ചെയ്യാമെന്നും കമ്പനി പറയുന്നു.
എസ് 1, എസ്1 പ്രോ എന്നീ മോഡലുകളാണ നിലവിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് വില. 20,000 രൂപയാണ് ഇരു മോഡലുകളുടെയും ബുക്കിങ് വില. 10 നിറങ്ങളിൽ സ്‌കൂട്ടർ ലഭ്യമാണ്. വിൽപന വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉൽപാദനം കൂട്ടാൻ കമ്പനി ആലോചിക്കുന്നുണ്ട്