ഡല്‍ഹിയിലും ഒമിക്രോണ്‍; രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി
|താൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്
ഡൽഹിയിലും കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. താൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേര് നിരീക്ഷത്തിലുണ്ട്.
രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. 13 പേരുടെ സ്രവമാണ് പരിശോധനയ്ക്കായി ഡല്‍ഹിയില്‍ നിന്ന് അയച്ചത്. രാജ്യതലസ്ഥാനത്ത് വിമാനത്താവളത്തിലടക്കം പരിശോധന കര്‍ശനമാക്കി.
ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവാണ്. നിരീക്ഷണത്തിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു.
ഒമിക്രോൺ ഭീതി ഉയർന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനും കേന്ദ്ര സർക്കാര്‍ കത്തയച്ചു. കോവിഡ് വ്യാപനം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്നാട്, ഒഡിഷ, കർണാടക, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനുമാണ് കത്ത്. ഇവിടങ്ങളിൽ കോവിഡ് കേസുകളും മരണസംഖ്യയും വർധിക്കുന്നതിലുള്ള ആശങ്കയും ഒമിക്രോൺ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.
First Covid Omicron case in Delhi after Tanzania returnee tests positive; 5th in India
— ANI Digital (@ani_digital) December 5, 2021
Read @ANI Story | https://t.co/xrgeZal3K5#COVID19 #OmicronVariant pic.twitter.com/0iTLAvQSXx