India
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണം: കർണാടകയും ഡൽഹിയും
India

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണം: കർണാടകയും ഡൽഹിയും

Web Desk
|
3 Dec 2021 1:24 AM GMT

രണ്ട് ദിവസത്തിനിടെ 7500ഓളം പേരാണ് ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

രാജ്യത്ത് രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ പരിശോധനകൾ ശക്തമാക്കി വിവിധ സംസ്ഥാനങ്ങൾ. രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച 10 പേരുടെ ജനിതക ശ്രേണീകരണ ഫലം ഉടൻ വരും.

രണ്ട് ദിവസത്തിനിടെ 7500ഓളം പേരാണ് ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഇവരിൽ പലരും കോവിഡ് പോസിറ്റാവായിട്ടുണ്ട്. ഒമിക്രോൺ സാന്നിധ്യമുണ്ടോയെന്ന് അറിയാൻ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനയിൽ നെഗറ്റീവായവർക്കും ശക്തമായ നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്.

പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ ശക്തമാക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം. വാക്സിനേഷൻ വർധിപ്പിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഐസിഎംആറും വ്യക്തമാക്കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ഡൽഹി സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ വ്യോമയാന മന്ത്രാലയമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒമിക്രോൺ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

Related Tags :
Similar Posts