India
മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്റർ; അന്വേഷണത്തിന് ഉത്തരവ്
India

മകളുടെ മൃതദേഹവും ചുമന്ന് പിതാവ് നടന്നത് 10 കിലോമീറ്റർ; അന്വേഷണത്തിന് ഉത്തരവ്

Web Desk
|
26 March 2022 9:05 AM GMT

ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽനിന്നുള്ള ദൃശ്യങ്ങളാണ് വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് ആരോഗ്യമന്ത്രി ടി.എസ് സിങ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഛത്തീസ്ഗഡിൽ മകളുടെ മൃതദേഹവും ചുമന്ന് പിതാവ് വീട്ടലേക്ക് നടന്നത് 10 കിലോമീറ്ററിലേറെ ദൂരം. ലഖൻപുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരിച്ച ഏഴു വയസുകാരിയായ മകളുടെ മൃതദേഹവും ചുമന്നാണ് പിതാവ് നടന്നത്.

ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽനിന്നുള്ള ദൃശ്യങ്ങളാണ് വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് ആരോഗ്യമന്ത്രി ടി.എസ് സിങ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

''ഓക്‌സിജൻ ലെവൽ താഴ്ന്ന നിലയിലായിരുന്നു പിതാവ് ഈശ്വർ ദാസ് കുട്ടിയെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് നല്ല പനിയായിരുന്നുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ആവശ്യമായ ചികിത്സകൾ നൽകിയെങ്കിലും രാവിലെ ഏഴരയോടെ കുട്ടി മരിച്ചു. ശവപ്പെട്ടി പെട്ടെന്ന് തന്നെ എത്തിക്കുമെന്ന് അവരോട് അറിയിച്ചിരുന്നെങ്കിലും അവർ കുട്ടിയുടെ മൃതദേഹവും ചുമന്ന് പോവുകയായിരുന്നു''- ആരോഗ്യ കേന്ദ്രത്തിലെ റൂറൽ മെഡിക്കൽ അസിസ്റ്റന്റ് ഡോ. വിനോദ് ഭാർഗവ് പറഞ്ഞു.

''ഞാൻ ആ വീഡിയോ കണ്ടു. അത് അസ്വസ്ഥപ്പെടുത്തുന്നതാണ്. വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഞാൻ സിഎംഎച്ച്ഒയോട് പറഞ്ഞിട്ടുണ്ട്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ചുമതല നിർവഹിച്ചിട്ടില്ലെങ്കിൽ അവരെ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്''- ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോ പറഞ്ഞു.

Related Tags :
Similar Posts