India
പെട്രോള്‍, ഡീസൽ വില കുറക്കില്ല; യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി
India

പെട്രോള്‍, ഡീസൽ വില കുറക്കില്ല; യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി

Web Desk
|
16 Aug 2021 2:00 PM GMT

സർക്കാറിന്‍റെ വരുമാനം വർധിച്ചതിന്​ ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. യു.പി.എ സർക്കാറിന്‍റെ നടപടികളാണ്​ രാജ്യത്ത്​ പെട്രോൾ, ഡീസൽ വില കുറക്കുന്നതിന്​ തടസമാകുന്നതെന്നും​ ധനമന്ത്രി പറഞ്ഞു. 1.44 ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ്​ യു.പി.എ സർക്കാർ പുറത്തിറക്കിയത്​. ഈ തീരുമാനം ഖജനാവിന് ബാധ്യതയായി. അ‌ഞ്ചു വർഷം കൊണ്ട് 70000 കോടി പലിശ തന്‍റെ സര്‍ക്കാര്‍ അടച്ചു. 2026 ആകുമ്പോൾ 37,000 കോടി രൂപ കൂടി അടയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഓയിൽ ബോണ്ടുകളുടെ ഭാരമില്ലായിരുന്നുവെങ്കിൽ ജനങ്ങൾക്ക്​ പെട്രോൾ, ഡീസൽ വില കുറച്ചു നൽകാൻ സാധിക്കുമായിരുന്നെന്നും നികുതി കുറച്ച്​ വില വർധനവ്​ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാറിന്​ സാധിക്കുമായിരുന്നെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാറിന്‍റെ വരുമാനം വർധിച്ചതിന്​ ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ വില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുന്നതിനിടെയാണ്​ ധനമന്ത്രിയുടെ പ്രസ്താവന.

രാജ്യത്തെ ബാങ്കുകള്‍ റെക്കോർഡ്​ ലാഭത്തിലാണ്​ മുന്നേറുന്നത്. പൊതുമേഖല ബാങ്കുകൾ 31,000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്​. മൂലധനമായി 58,000 കോടി ബാങ്കുകൾ സമാഹരിക്കുകയും ചെയ്​തു. ഉത്സവകാലത്ത്​ ഡിമാൻഡ്​ വർധിക്കുമെന്നാണ്​ സൂചനയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Similar Posts