ഇന്ത്യയ്ക്ക് മുമ്പ് ചന്ദ്രനെ തൊട്ടത് മൂന്നു രാജ്യങ്ങൾ മാത്രം; ദക്ഷിണ ധ്രുവത്തിൽ ആദ്യം
|പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ വരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ദക്ഷിണ ധ്രുവത്തെ അറിയാനാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ശ്രമിക്കുന്നത്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ മൂന്നിലൂടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഇതിന് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.എസ്.എസ്.ആർ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. എന്നാൽ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യം രാജ്യം ഇന്ത്യയാണ്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു ലോകത്തിലെ 195 രാജ്യങ്ങൾക്കിടയിൽ ഇന്ത്യ യശസ്സുയർത്തിയിരിക്കുകയാണ്. റോവർ ഇനി ചന്ദ്രോപരിതലത്തിൽ യാത്ര ചെയ്യും.
ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം
ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം, പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ വരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ദക്ഷിണ ധ്രുവത്തെ അറിയാനാണ് ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ശ്രമിക്കുന്നത്. നാളിതുവരെ പിന്നിട്ട ഓരോ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ചന്ദ്രയാൻ മൂന്ന് ചാന്ദ്രപ്രവേശനവും പൂർത്തിയാക്കിയിരിക്കുകയാണ്. ജൂലൈ 14ന് എം മാർ എന്ന പടുകൂറ്റൻ റോക്കറ്റിന്റെ ഉയരത്തേറി ഭൂ ഭ്രമണപഥത്തിലെത്തി, അഞ്ച് തവണ ഭൂമിയെ വലയം ചെയ്തു ഭ്രമണ പാത വികസിപ്പിച്ച്, ചന്ദ്രനിലേക്ക് യാത്രതിരിച്ചു, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര വലയത്തിൽ എത്തിയപ്പോൾ തൊട്ട്, ചാന്ദ്ര ഭ്രമണവലയം കുറച്ചു കൊണ്ടുവന്നു.
100 കിലോമീറ്റർ പരിധിയിൽ എത്തിയപ്പോൾ, അതുവരെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ എത്തിച്ച, പ്രൊപ്പൽഷ്യൻ മൊഡ്യൂൾ ലാൻഡറിനെ വേർപെടുത്തി, ഒപ്പം യാത്ര ചെയ്തതിന് നന്ദി പറഞ്ഞു വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലക്ഷ്യമാക്കി വീണ്ടും നീങ്ങി, 25 കിലോമീറ്റർ അരികെ എത്തി നിൽക്കുമ്പോൾ, ഒരു കണ്ണുനീരായി അവശേഷിക്കുന്ന ചന്ദ്രയാൻ ടൂ വിന്റെ ഓർബിറ്ററുമായി, കൂട്ടുകൂടി ആശയവിനിമയം തുടങ്ങി. വെൽക്കം ബഡ്ഡി എന്നാണ് ചന്ദ്രയാൻ ടു ഓർബിറ്റർ വിക്രം ലാൻഡറിനെ സ്വീകരിച്ച് നൽകിയ സന്ദേശം. കഴിഞ്ഞ തവണ പിഴച്ചത്, എവിടെയാണോ അതു മറികടക്കാനുള്ള കരുത്ത് ആർജ്ജിച്ചാണ് വിക്രം ലാൻഡർ ഇക്കുറി ചന്ദ്രനിലെത്തിയത്. 140 കോടി ജനങ്ങളുടെ പ്രതീക്ഷകൾ പേറി ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ മൃദുവിറക്കം നടത്തുകയായിരുന്നു.
Only three countries touched the moon before India; India is the first country to reach the South Pole