India
Operation Ajay, Sixth flight, 26 Malayalis reached Delhi, latest malayalam news, ഓപ്പറേഷൻ അജയ്, ആറാമത്തെ വിമാനം, 26 മലയാളികൾ ഡൽഹിയിലെത്തി, ഏറ്റവും പുതിയ മലയാളം വാർത്ത
India

ഓപ്പറേഷൻ അജയ്‍; 26 മലയാളികളുമായി 143 പേരടങ്ങുന്ന ആറാം വിമാനം ഡൽഹിയിലെത്തി

Web Desk
|
23 Oct 2023 2:12 AM GMT

നാല് ഇന്ത്യൻ പൗരന്മാർ ഗസ്സയിലും 13 പേർ വെസ്റ്റ് ബാങ്കിലുമുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു

ഡൽഹി: ഓപ്പറേഷൻ അജയ്‍യുടെ ആറാം വിമാനം ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തി. രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 പേരടങ്ങുന്ന വിമാനമാണ് ഇന്നെത്തിയത്. സംഘത്തിൽ 26 മലയാളികളുമുണ്ട്.

ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം 15-ാം ദിവസത്തിലേക്ക് കടന്നു. ന്യൂഡൽഹി വിമാനത്താവളത്തിൽ ഗ്രാമവികസന മന്ത്രാലയവും ഫഗ്ഗൻ സിംഗ് കുലസ്‌തെയും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.



നേരത്തെ, 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു . ഇതുവരെ, 20 നേപ്പാൾ പൗരന്മാരുൾപ്പെടെ 1343 യാത്രക്കാരെ 'ഓപ്പറേഷൻ അജയ്'ലൂടെ ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം ഇനിയും കൂടുതൽ വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം ഗസ്സയിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ എംഇഎ വക്താവ് അരിന്ദം ബാഗ്ചി നിഷേധിച്ചു. എന്നാൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റതായി അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ഇന്ത്യൻ പൗരന്മാർ ഗസ്സയിലും 12-13 പേർ വെസ്റ്റ് ബാങ്കിലുമുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു.


സംഘർഷത്തിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന പ്രവർത്തനത്തെ ഇന്ത്യൻ പൗരന്മാർ അഭിനന്ദിച്ചു .

Similar Posts