India
sitaram yechury and g devarajan

 സീതാറാം യെച്ചൂരി, ജി.ദേവരാജന്‍

India

'വർഗീയ സർക്കാർ, മുസ്‌ലിം' പ്രയോഗങ്ങൾ വേണ്ട; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം വെട്ടി തെര. കമ്മീഷൻ

Web Desk
|
17 May 2024 4:46 AM GMT

സീതാറാം യെച്ചൂരിയുടെയും ജി.ദേവരാജന്റെയും പ്രസംഗങ്ങളിലെ വാക്കുകളുമാണ് നീക്കിയത്.

ഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം നടത്തുന്ന വർ​ഗീയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തിയിട്ടും നടപടി എടുക്കാത്ത തെരഞ്ഞെടുപ്പ് ക‌മ്മീഷൻ പ്രതിപക്ഷ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ ഭാ​ഗങ്ങൾ നീക്കം ചെയ്തു. വർഗീയ സർക്കാർ, കാടൻ നിയമങ്ങൾ, മുസ്‌ലിം തുടങ്ങി പരാമർശങ്ങളാണ് നീക്കിയത്. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസംഗത്തിലാണ് കമ്മീഷന്റെ നടപടി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍റെ പ്രസംഗങ്ങളിലെ വാക്കുകളാണ് നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർനിർദേശങ്ങള്‍ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.

‘മുസ്‌ലിംകൾ’ എന്ന വാക്ക് ഒഴിവാക്കാൻ ജി. ദേവരാജനോടും ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കൊഴിവാക്കാൻ യെച്ചൂരിയോടും ആണ് ആവശ്യപ്പെട്ടത്. ഡൽഹിയിലെ ദൂരദർശൻ സ്റ്റുഡിയോയിലാണ് യെച്ചൂരി പ്രസംഗം നടത്തിയത്. കൊൽക്കത്ത സ്റ്റുഡിയോയിലായിരുന്നു ജി. ദേവരാജന്‍റെ പ്രസംഗം.

Similar Posts