India
Opposition protests in both houses on the last day of Parliaments annual session
India

പാർലമെൻറ് വർഷകാല സമ്മേളനം: അവസാന ദിനവും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

Web Desk
|
11 Aug 2023 8:33 AM GMT

സിആർപിസി നിയമ ഭേദഗതി ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: പാർലമെൻറ് വർഷകാല സമ്മേളനത്തിന്റെ അവസാന ദിനവും ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു. സിആർപിസി നിയമ ഭേദഗതി ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.

പാർലമെന്റിന്റെ അവസാന ദിനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ വരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ഉന്നയിച്ചത്. എന്നാൽ ഇത് ചട്ട വിരുദ്ധമാണെന്നും മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന പരിശോധിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ഇഷ്ട പ്രകാരം ആരെ വേണമെങ്കിലും സസ്‌പെൻഡ് ചെയ്യാൻ കഴിയുന്ന നിലയിലേക്ക് പാർലമെന്റ് മാറിയെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.

പ്രമേയത്തിലൂടെ ലോക്‌സഭ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ നടപടി 'ഇൻഡ്യ' മുന്നണി ലോക്‌സഭയിൽ ചോദ്യം ചെയ്തു. പാർലമെൻറ് അവസാനിച്ചാലും മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കാനും പ്രതിപക്ഷമുന്നണി ഒരുങ്ങുകയാണ്.

Opposition protests in both houses on the last day of Parliament's annual session

Similar Posts