India
Manipur Government, BJP, MLA, Prime Minister, Chief Minister, മണിപ്പുർ സർക്കാർ, ബിജെപി, എംഎൽഎ,
India

മണിപ്പൂർ സർക്കാറിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി എംഎൽഎമാരുടെ കത്ത്

Web Desk
|
18 Oct 2024 3:13 AM GMT

19 ബിജെപി എംഎൽഎമാരാണ് ബിരേൻ സിങ്ങിനെതിരായ നീക്കവുമായി രം​ഗത്തുവന്നിരിക്കുന്നത്

ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിലെ സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു പക്ഷം ബിജെപി എംഎൽഎമാർ രം​ഗത്തുവന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഇക്കാര്യമുന്നയിച്ച് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എംഎൽഎമാരാണ് മുഖ്യമന്ത്രിക്കെതിരായ നീക്കവുമായി രം​ഗത്തുവന്നിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം മുഖ്യമന്ത്രിയെ മാറ്റുകയാണെന്ന് എംഎൽഎമാർ കത്തിൽ വ്യക്തമാക്കി.

ഒന്നര വർഷം പിന്നിടുന്ന മണിപ്പൂർ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാൻ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. ഇതുകൊണ്ടുതന്നെയാണ് ഭരണകക്ഷി എംഎൽഎമാർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരു മന്ത്രി, നിയമസഭാ സ്പീക്കർ ഉൾപ്പെടെയുള്ള 19 എംഎൽഎമാരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മെയ്‌തെയ്, കുക്കി, നാഗ വിഭാഗങ്ങൾ തമ്മിൽ ഡൽഹിയിൽ ഒരു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കം.

Similar Posts