India
India
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഡൽഹിയിൽ നിന്ന് പിടികൂടിയത് 1600 കോടി രൂപയുടെ ലഹരിമരുന്നെന്ന് കണക്കുകൾ
|21 Feb 2024 2:35 AM GMT
പിടികൂടിയ ലഹരിമരുന്നുകൾ നശിപ്പിച്ചു
ന്യൂഡൽഹി:കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യതലസ്ഥാനത്ത് നടന്നത് 1600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെന്ന് കണക്കുകൾ. 2009 നും 2023 നും ഇടയിൽ ഡൽഹി പോലീസിന്റെ നേതൃത്വത്തിലാണ് കോടികളുടെ ലഹരിവേട്ട നടന്നത്.
ഈ കാലയളവിൽ പിടികൂടിയ ഏകദേശം 10 ടണ്ണിലധികം മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും ചൊവ്വാഴ്ച ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. ഡൽഹിയിൽ കഴിഞ്ഞ 14 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മയക്കുമരുന്ന് നശിപ്പിക്കുന്നത്.
2022 ഡിസംബറിൽ 2888 കിലോയും 2023 ജൂണിൽ 15,700 കിലോ ടൺ ലഹരി ഉൽപ്പന്നങ്ങൾ നശിപ്പിച്ചിരുന്നു.ഡൽഹി പൊലീസ് തുടരുന്ന ലഹരിവേട്ടയെ ഗവർണർ അഭിനന്ദിച്ചു. ലഹരിയിൽ നിന്ന് അകന്ന് നിൽക്കാൻ യുവാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.