India
രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെ 800 ലധികം അവശ്യ മരുന്നുകളുടെ വില കൂടുന്നു
India

രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെ 800 ലധികം അവശ്യ മരുന്നുകളുടെ വില കൂടുന്നു

Web Desk
|
26 March 2022 10:01 AM GMT

വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്.

രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള 800-ലധികം അവശ്യമരുന്നുകളുടെ വില കൂടും. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരുന്നതെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു. പരമാവധി രണ്ട് രൂപ വരെയായിരുന്നു ഇതിന് മുൻപ് പാരസെറ്റമൊളിന്റെ വില. 10 ശതമാനം വില ഉയർത്താനാണ് തീരുമാനം.

പാരസെറ്റമോൾ കൂടാതെ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വർധിക്കാൻ പോകുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക്​രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന മരുന്നുകളാണിവ. വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിലയിൽനിന്ന് 10.7 ശതമാനം വളർച്ചയോടെ പുതുക്കിയ വിലനിർണയം നടത്തിയതായി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.



Similar Posts