ആറുവയസ്സുകാരനെ വളർത്തുനായ കടിച്ചു; ഉടമയ്ക്ക് 10,000 രൂപ പിഴ
|16ാം നിലയിലുള്ള ഫ്ളാറ്റിലേക്ക് പോകവേ ലിഫ്റ്റിൽ വെച്ചാണ് കുട്ടിയെ നായ കടിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കി
ഗ്രേറ്റർ നോയിഡ, യു.പി: ആറുവയസ്സുകാരനെ വളർത്തുനായ കടിച്ച സംഭവത്തിൽ ഉടമയ്ക്ക് 10,000 രൂപ പിഴ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ (വെസ്റ്റ്) താമസ സ്ഥലത്തെ ലിഫ്റ്റിൽ വെച്ചാണ് കുട്ടിയെ നായ കടിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഗ്രേറ്റർ നോയിഡ അതോറിറ്റിയാണ് പിഴ വിധിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാനും നായയുടെ ഉടമയോട് ഉത്തരവിട്ടിട്ടുണ്ട്.
ലാ റെസിഡൻഷ്യാ സൊസൈറ്റിയിലെ 16ാം നിലയിലുള്ള ഫ്ളാറ്റിലേക്ക് പോകവേയാണ് കുട്ടിയെ നായ കടിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. സ്കൂൾ വിട്ട് അമ്മക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 289 (മൃഗത്തോടുള്ള അശ്രദ്ധമായ പെരുമാറ്റം) പ്രകാരം ബുധനാഴ്ചയാണ് കേസെടുത്തത്. സംഭവത്തിൽ നായയുടെ ഉടമയ്ക്ക് നോട്ടീസയച്ചതായും ഗ്രേറ്റർ നോയിഡ അതോറിറ്റി അധികൃതർ അറിയിച്ചു.
Owner fined Rs 10,000 for pet dog biting six-year-old boy in Greater Noida