India
Mulayam Singh, Padmavibhushan

മുലായം സിംഗ് യാദവ് 

India

പത്മവിഭൂഷൺ നൽകി കേന്ദ്രം മുലായം സിങ്ങിന്റെ ഔന്നിത്യത്തെ പരിഹസിക്കുന്നു: എസ്.പി നേതാവ്

Web Desk
|
26 Jan 2023 12:12 PM GMT

മരണാനന്തര ബഹുമതിയായാണ് മുലായത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചത്.

ലഖ്‌നോ: പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ മുലായം സിങ്ങിന്റെ ഔന്നിത്യത്തെയും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമായിരുന്നുവെന്നും മൗര്യ ആവശ്യപ്പെട്ടു.

മരണാനന്തര ബഹുമതിയായാണ് മുലായത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചത്.

പാർട്ടി വക്താവ് ഐ.പി സിങ്ങും സമാനമായ അഭിപ്രായവുമായി രംഗത്തെത്തി. ''പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഒഴികെ മറ്റൊരു ബഹുമതിയും മണ്ണിന്റെ മകൻ മുലായം സിങ് യാദവിന് യോജിക്കില്ല. നമ്മുടെ നേതാജിക്ക് ഒട്ടുംവൈകാതെ ഭാരതരത്‌ന നൽകാനുള്ള പ്രഖ്യാപനം നടത്തണം''-ഐ.പി സിങ് ട്വീറ്റ് ചെയ്തു.

സമാജ്‌വാദി പാർട്ടി സ്ഥാപകനും മുന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10-നാണ് അന്തരിച്ചത്.

Similar Posts