ഇമ്രാൻ ഖാൻ ഉടൻ മോചിതനാകില്ല; നയതന്ത്ര രേഖകൾ നഷ്ടപ്പെട്ട കേസിൽ ജയിലിൽ തുടരും
|തോഷഖാന കേസിൽ ഇംറാന്റെ മുന്നുവർഷത്തെ തടവുശിക്ഷ കോടതി മരവിപ്പിച്ചിരുന്നു.
തോഷഖാന അഴിമതിക്കേസിലെ തടവുശിക്ഷ മരവിപ്പിച്ചെങ്കിലും പാക്സിതാൻ ഭരണകൂടം ഇംറാൻ ഖാനെ ജയിലിൽ നിന്നു വിട്ടയച്ചില്ല. നയതന്ത്ര രേഖകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഇംറാനെ ജയിലിൽ തന്നെ പാർപ്പിക്കാൻ പ്രത്യേക കോടതി നിർദേശിച്ചു. നാളെ പ്രത്യേക കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
ജയിലിൽ കഴിയുന്ന പാക്കിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസമായാണ് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധി വന്നത്. തോഷഖാന കേസിൽ ഇംറാന്റെ മുന്നുവർഷത്തെ തടവുശിക്ഷ കോടതി മരവിപ്പിച്ചു. 5 വർഷത്തേക്ക് മത്സരിക്കാൻ ഇംറാനുണ്ടായിരുന്ന തടസ്സവും ഇതോടെ നീങ്ങി.
പാകിസ്താനിൽ അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ നിന്ന് എങ്ങനെയെങ്കിലും ഇംറാനെ ഇല്ലാതാക്കുകയാണ് ശഹബാസ് ശരീഫ് പക്ഷത്തിന്റെ ലക്ഷ്യം. അതിനേറ്റ തിരിച്ചടിയായിയരുന്നു ഇന്നത്തെ ഹൈക്കോടതി വിധി. പക്ഷേ ഇംറാന്റെ കയ്യിൽ നിന്നു നയതന്ത്ര രേഖകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ പ്രത്യേക കോടതി ഇംറാനെ ഇന്നു ജയിലിൽ തന്നെ പാർപ്പിക്കണമെന്നും നാളെ കോടതിയിൽ ഹാജരമാക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്.
80ലധികം കേസുകളാണ് ഇംറാനെതിരെ ചുമത്തിയിട്ടുള്ളത്. ഏതെങ്കിലും ഒരു കേസിൽ ഇംറാനെ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും അകത്തിനാടാണ് ശഹബാസ് ശരീഫ് സഖ്യം കരുക്കൾ നീക്കുന്നത്.
തോഷഖാനാ അഴിമതി കേസില്‍ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാന് ഖാനെതിരായ വിധി കോടതി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം.