India
Pak foriegn minister Bilawal Bhutto reached Goa
India

ഷാങ്ഹായ് സഹകരണ സംഘടനാ യോഗം; പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഗോവയിൽ

Web Desk
|
4 May 2023 10:59 AM GMT

12 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് വിദേശകാര്യമന്ത്രി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്.

പനാജി: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ബിലാവൽ എത്തിയത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് വിദേശകാര്യമന്ത്രി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്.

അതേസമയം ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചയുണ്ടാവില്ലെന്നാണ് വിവരം. ഗോവയിയെ താജ് എക്‌സോട്ടിക റിസോർട്ടിൽ നാളെയാണ് യോഗം. വിദേശകാര്യ വകുപ്പിൽ പാകിസ്താൻ-അഫ്ഗാനിസ്താൻ-ഇറാൻ ഡെസ്‌കിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ് ബിലാവലിനെ സ്വീകരിച്ചത്.

ഇന്ന് രാത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാർക്ക് അത്താഴവിരുന്ന് നൽകും. ബിലാവൽ ഭൂട്ടോയും വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.


Similar Posts