India
ഡൽഹി സിപിഎം ആസ്ഥാനത്ത് ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ ധർണ
India

ഡൽഹി സിപിഎം ആസ്ഥാനത്ത് ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ ധർണ

Web Desk
|
29 Oct 2023 1:47 AM GMT

ധർണയിൽ മുഖ്യമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം ധർണ ഇന്ന്. ഡൽഹി സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവന് മുന്നിലാണ് ധർണ. മുഖ്യമന്ത്രി പിണറായി വിജയനും ധർണയിൽ പങ്കെടുക്കും. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഇന്ന് ധർണ സംഘടിപ്പിക്കുന്നത്. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ധർണ ആരംഭിക്കും.

ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തേതെന്ന് ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സീതാറാം യെച്ചൂരിയും ഡി. രാജയും വ്യക്തമാക്കിയിരുന്നു. ഫലസ്തീന്റെ കാര്യത്തിൽ ഇന്ത്യ അമേരിക്കൻ സഖ്യകക്ഷിയായി മാറിയെന്നാണ് ഇരുപാർട്ടികളും കുറ്റപ്പെടുത്തുന്നത്. കുഞ്ഞുങ്ങൾ അടക്കം ആയിരക്കണക്കിന് മനുഷ്യകുരുതിയാണ് ഇസ്രായേൽ നടത്തുന്നത്. എന്നിട്ട് പോലും യു എന്നിലെ വെടിനിർത്തൽ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഈ നിലപാട് തെറ്റാണെന്നും ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടികാട്ടിയിരുന്നു.



Palestine solidarity protest at CPM headquarters in Delhi today

Similar Posts