India
‘സ്വന്തം പേരിൽ കമ്പനി, കോടികളുടെ ഇടപാട്’; വിദ്യാർഥി അറിഞ്ഞത് ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചപ്പോൾ
India

‘സ്വന്തം പേരിൽ കമ്പനി, കോടികളുടെ ഇടപാട്’; വിദ്യാർഥി അറിഞ്ഞത് ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചപ്പോൾ

Web Desk
|
30 March 2024 4:13 AM GMT

നിയമനടപടിക്കൊരുങ്ങി കോളജ് വിദ്യാർഥി

ഗ്വാളിയോർ: മധ്യപ്രദേശിൽ വിദ്യാർഥിയുടെ പാൻ നമ്പർ ദുരു​പയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയത് 46 കോടി രൂപയുടെ ഇടപാട്. ഗ്വാളിയോർ സ്വദേശിയായ പ്രമോദ് കുമാർ ദണ്ഡോതിയ എന്ന 25 കാരന്റെ പാൻകാർഡ് ദുരുപയോഗം ചെയ്താണ് കോടികളുടെ ഇടപാടുകൾ നടത്തിയത്.

ആദായനികുതി വകുപ്പ്, ജി.എസ്.ടി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പാൻ നമ്പറിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകൾ നടക്കുന്നതിനെ കുറിച്ചുമുള്ള വിവരം വിദ്യാർത്ഥി അറിയുന്നത്.

സംഭവം അറിഞ്ഞതിന് പിന്നാലെ ​പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കോളേജ് വിദ്യാർത്ഥി. പ്രാഥമിക അന്വേഷണത്തിൽ 2021 മുതൽ മുംബൈ, ഡൽഹി എന്നിവിടങ്ങൾ കേ​ന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതാണ് കമ്പനിയെന്ന് അറിയാൻ കഴിഞ്ഞതായി വിദ്യാർത്ഥിയായ പ്രമോദ് പറഞ്ഞു. എന്റെ പാൻകാർഡ് നമ്പർ അവർക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല. നടന്ന ഇടപാടുകളെ ​കുറിച്ചും അറിയില്ല. ഞാൻ ഗ്വാളിയാറിലെ ഒരു കോളജിൽ പഠിക്കുകയാണ്.

ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചയുടൻ ബന്ധപ്പെട്ട വകുപ്പുമായി സംസാരിച്ചു.വെള്ളിയാഴ്ച അഡീഷണൽ പോലീസ് സൂപ്രണ്ട് ഓഫീസിലും പരാതി നൽകിയെന്ന് വിദ്യാർഥി പറഞ്ഞു.

Related Tags :
Similar Posts