ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടുപമിച്ച് ആർ.എസ്.എസ് മാസിക
|ആമസോൺ തങ്ങളുടെ വീഡിയോ പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിലൂടെ ഹൈന്ദവ മൂല്യങ്ങളെ അക്രമിക്കുന്നതായും ലേഖനത്തിൽ ആരോപിക്കുന്നു.
പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസിനെ 'തുക്ടെ തുക്ടെ ഗാങിനെ' പിന്തുണക്കുന്നവരെന്ന് വിയശേഷിപ്പിച്ച് ലേഖനമെഴുതിയതിന് ആഴ്ചകൾ ശേഷം ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച് ആർ.എസ്.എസ് മാസിക പാഞ്ചജന്യ. മാസികയുടെ പുതിയ ലക്കത്തിലെ കവർ സ്റ്റോറിയാണ് ആമസോണിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച ലേഖനം. ആമസോൺ തങ്ങളുടെ വീഡിയോ പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിലൂടെ ഹൈന്ദവ മൂല്യങ്ങളെ അക്രമിക്കുന്നതായും ലേഖനത്തിൽ ആരോപിക്കുന്നു.
" യഥാർത്ഥത്തിൽ ആമസോണിനും വേണ്ടത് ഇന്ത്യൻ വിപണിയുടെ കുത്തകാവകാശമാണ്. അതിനായി അവർ ഈ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തി സ്വാതന്ത്രങ്ങളെ കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ഓൺലൈൻ വ്യാപാര മേഖല കീഴടക്കാനായി കടലാസ് കമ്പനികളെ രംഗത്തിറക്കുന്നതായും നയങ്ങൾ തങ്ങൾക്കനുകൂലമായി മാറ്റാനായി കൈക്കൂലി നൽകുന്നതായും പ്രൈം വീഡിയോ വഴി ഹിന്ദു മൂല്യങ്ങൾക്കെതിരായ പരിപാടികൾ നൽകുന്നതായും കമ്പനിക്കെതിരെ ആരോപണമുണ്ട്" പാഞ്ചജന്യ ബ്യൂറോയുടെ ബൈ ലൈനിൽ "ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 " എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
पाञ्चजन्य यानी बात भारत की।
— Hitesh Shankar (@hiteshshankar) September 26, 2021
पढ़िये आगामी अंक -#अमेज़न ऐसा क्या गलत करती है कि उसे घूस देने की जरूरत पड़ती है? क्यों इस भीमकाय कंपनी को देसी उद्यमिता, आर्थिक स्वतंत्रता और संस्कृति के लिए खतरा मानते हैं लोग#Vocal_for_Local@epanchjanya pic.twitter.com/eCimaplnKJ
ആദ്യം ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കുകയും പിന്നീട് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രീതി തന്നെയാണ് ആമസോണും പിന്തുടരുന്നതെന്നും ലേഖനത്തിൽ ആരോപിക്കുന്നു. " അതേകാര്യം തന്നെയാണ്ഇന്ന് ഇന്ത്യയിൽ വിദേശ കമ്പനികൾ ചെയ്യുന്നത്. ആമസോണും അത്തരം ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഹിന്ദു വിരുദ്ധ പരിപാടികൾ അതിന്റെ ഓ.ടി.ടി. പ്ലാറ്റഫോമായ പ്രൈം വീഡിയോ വഴി നൽകിയതിന് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നടപടിയെടുത്തതോടെ കമ്പനിക്ക് മാപ്പ് പറയേണ്ടി. കുടുംബ മൂല്യങ്ങളെ ആക്രമിക്കുകയും ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന പരിപാടികൾ നിരന്തരം നൽകുന്നതായി ആരോപണമുണ്ട്"