കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം വീതം നഷടപരിഹാരം നല്‍കുമെന്ന് പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍
|ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിനാണ് ലഖ്‌നൗ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായെങ്കിലും ഇതിനു ശേഷം രാഹുല്‍ ഗാന്ധിയും സംഘവും ലഖിംപൂരിലേക്ക് തിരിച്ചു.
ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തിയ നാല് കര്‍ഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍. ഇരു സര്‍ക്കാറുകളും വെവ്വേറെയാണ് തുക അനുവദിക്കുക.
ഞങ്ങള്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തോടൊപ്പമാണ്. മാധ്യമപ്രവര്‍ത്തകന്‍ അടക്കം കൊല്ലപ്പെട്ട നാലുപേരുടെയും കുടുംബത്തിന് പഞ്ചാബ് ഗവണ്‍മെന്റ് 50 ലക്ഷം രൂപ വീതം നല്‍കും-മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു. മാധ്യമപ്രവര്‍ത്തകനടക്കം കൊല്ലപ്പെട്ട നാലുപേരുടെയും കുടുംബത്തിന് 50 ലക്ഷം വീതം അനുവദിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബഗേലും പറഞ്ഞു.
ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിനാണ് ലഖ്‌നൗ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായെങ്കിലും ഇതിനു ശേഷം രാഹുല്‍ ഗാന്ധിയും സംഘവും ലഖിംപൂരിലേക്ക് തിരിച്ചു. രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ലഖിംപൂരിലേക്ക് തിരിച്ചത്. പ്രിയങ്കാ ഗാന്ധിയും ഇവര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം.