പഞ്ചാബിൽ പുതിയ മന്ത്രിമാർ ഇന്ന് അധികാരമേൽക്കും
|രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് വെച്ചാണ് സത്യപ്രതിജ്ഞ. തുടർന്ന് മന്ത്രിസഭയുടെ പ്രഥമയോഗം ചേരും. വോട്ടോൺ അക്കൗണ്ട് , എക്സൈസ് നയപരിഷ്കരണം എന്നിവയാണ് ആദ്യ യോഗത്തിലെ അജണ്ടകൾ എന്നാണ് സൂചന.
പഞ്ചാബിൽ പുതിയ മന്ത്രിമാർ ഇന്ന് സ്ഥാനമേൽക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് വെച്ചാണ് സത്യപ്രതിജ്ഞ. തുടർന്ന് മന്ത്രിസഭയുടെ പ്രഥമയോഗം ചേരും. വോട്ടോൺ അക്കൗണ്ട് , എക്സൈസ് നയപരിഷ്കരണം എന്നിവയാണ് ആദ്യ യോഗത്തിലെ അജണ്ടകൾ എന്നാണ് സൂചന.
10 മന്ത്രിമാരുടെ പേരുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹർഭജൻ സിങ്, ഡോ. വിജയ് സിഗ്ല, ഗുർമിർ സിങ് മീറ്റ് ഹയർ, ലാൽ ചന്ദ് കടാരുചക്, ഹർപാൽ സിങ് ചീമ, ഡോ. ബാൽജിത് കൗർ, കുൽദീപ് സിങ് ധാലിവാൽ, ബ്രാം ശങ്കർ, ലാൽജിത് സിങ് ഭുള്ളാർ, ഹർജോത് സിങ് ബെയ്ൻസ് എന്നിവരെയാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയാണ് എഎപി സർക്കാർ അധികാരമേൽക്കുന്നത്. 117ൽ 92 സീറ്റുകളും നേടിയായിരുന്നു എഎപിയുടെ വിജയം. ഡൽഹി മോഡൽ നടപ്പാക്കുമെന്ന് അവകാശപ്പെട്ടാണ് എഎപി പഞ്ചാബിൽ അധികാരം പിടിച്ചത്.
पंजाब का नया मंत्रिमंडल कल शपथ ग्रहण करेगा। पंजाब की AAP सरकार में होने वाले सभी मंत्रियों को बहुत-बहुत शुभकामनाएँ।
— Bhagwant Mann (@BhagwantMann) March 18, 2022
पंजाब की जनता ने हम सबको बहुत बड़ी ज़िम्मेदारी दी है, हमें दिन-रात मेहनत कर लोगों की सेवा करनी है, पंजाब को एक ईमानदार सरकार देनी है। हमें रंगला पंजाब बनाना है। pic.twitter.com/Z5wDmD9Zpg