India
പാർലമെന്റ് മന്ദിരം നിർമിച്ചത് വഖഫ് ഭൂമിയിലെന്ന് ബദ്റുദ്ദീൻ അജ്മൽ
India

പാർലമെന്റ് മന്ദിരം നിർമിച്ചത് വഖഫ് ഭൂമിയിലെന്ന് ബദ്റുദ്ദീൻ അജ്മൽ

Web Desk
|
17 Oct 2024 6:26 AM GMT

വഖഫ് ഭേദഗതി ബില്ലിൽ സർക്കാർ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഗുവാഹത്തി: പാർലമെന്റ് മന്ദിരം നിലനിൽക്കുന്ന ഭൂമിയും ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും വഖഫ് സ്വത്തുക്കളാണെന്ന് എഐയുഡിഎഫ് അധ്യക്ഷൻ ബദ്‌റുദ്ദീൻ അജ്മൽ. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു അജ്മലിന്റെ പ്രതികരണം. ദേശീയ തലസ്ഥാനത്തെ വസന്ത് വിഹാറിന് ചുറ്റുമുള്ള പ്രദേശം മുതൽ വിമാനത്താവളം വരെയുള്ള പ്രദേശം വഖഫ് സ്വത്തുക്കളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വഖഫ് ദേഭഗതി ബില്ലിനെ എല്ലാ എംപിമാരും പിന്തുണക്കണമെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ നിർദേശത്തിന് പിന്നാ​ലെയാണ് ബദ്റുദ്ദീന്റെ പ്രതികരണം.

‘വഖഫ് സ്വത്തുക്കളുടെ ഒരു ലിസ്റ്റ് പുറത്തുവന്നു - പാർലമെന്റ് മന്ദിരം, പരിസര പ്രദേശങ്ങൾ, വസന്ത് വിഹാർ വരെയുള്ള വിമാനത്താവളം വരെയുള്ള പ്രദേശങ്ങൾ വഖഫ് സ്വത്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വഖഫ് സ്വത്തുക്കൾ ഉപയോഗിച്ചാണ് വിമാനത്താവളം നിർമ്മിച്ചതെന്നും ആളുകൾ പറയുന്നു’ ബദ്റുദ്ദീൻ അജ്മൽ പറഞ്ഞു.

അനുമതി ഇല്ലാതെ വഖഫ് ഭൂമി ഉപയോഗിക്കുന്നത് മോശമാണ്. വഖഫ് ഭേദഗതി ബില്ലിൽ സർക്കാർ വീഴുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, വഖഫ് ഭേദഗതി ബിൽ 2024 ന്റെ സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. ഒക്‌ടോബർ 14 - ന് ന്യൂഡൽഹിയിൽ നടന്ന കമ്മിറ്റി യോഗത്തിൽ കമ്മറ്റി ചെയർപേഴ്‌സൺ ജഗദാംബിക പാലിൻ പക്ഷപാതപരമായ രീതിയിലാണ് പെരുമാറിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

Similar Posts