India
സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിൽ നിന്ന്  പാര്‍ട്ടികളെ വിലക്കണം; ആവശ്യം പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപംനല്‍കുമെന്ന് സുപ്രീം കോടതി
India

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിൽ നിന്ന് പാര്‍ട്ടികളെ വിലക്കണം; ആവശ്യം പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപംനല്‍കുമെന്ന് സുപ്രീം കോടതി

Web Desk
|
3 Aug 2022 11:12 AM GMT

സമിതിയെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എൻ വി രമണ കേസിലെ കക്ഷികളോട് നിർദേശിച്ചു

സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യം പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപംനല്‍കുമെന്ന് സുപ്രീം കോടതി. ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, ആർ ബി ഐ , പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതി .

സമിതിയെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എൻ വി രമണ കേസിലെ കക്ഷികളോട് നിർദേശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു.

Related Tags :
Similar Posts