India
എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാർക്ക് നേരെ വീണ്ടും യാത്രക്കാരന്റെ അതിക്രമം
India

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാർക്ക് നേരെ വീണ്ടും യാത്രക്കാരന്റെ അതിക്രമം

Web Desk
|
30 May 2023 12:44 PM GMT

യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാർക്ക് നേരെ വീണ്ടും യാത്രക്കാരന്റെ അതിക്രമം. ഇന്നലെ എഐ 882 വിമാനത്തിലാണ് യാത്രക്കാരൻ ജീവനക്കാരെ ആക്രമിച്ചത്. യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും പിന്നീട് വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരൻ പ്രകോപനമില്ലാതെ ആക്രമണാത്മക പെരുമാറ്റം തുടർന്നതോടെ ജീവനക്കാർ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷക്ക് തങ്ങൾക്ക് പ്രാധാനപ്പെട്ടതാണെന്നും യാത്രക്കാരന്റെ മോശം പെരുമാറ്റത്തിൽ അപലപിക്കുന്നെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ആക്രമണത്തിന് ഇരയായ ജീവനക്കാർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 10 ന് ഡൽഹി-ലണ്ടൻ വിമാനത്തിൽ രണ്ട് വനിതാ ക്യാബിൻ ക്രൂ അംഗങ്ങളെ ശാരീരികമായി അക്രമിച്ച വ്യക്തിക്ക് എയർ ഇന്ത്യ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Similar Posts