അരുൺ ജെയ്റ്റ്‌ലിക്കും സുഷമാ സ്വരാജിനും ജോർജ് ഫെർണാണ്ടസിനും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ സമ്മാനിച്ചു
|16 പത്മഭൂഷൺ പുരസ്‌കാരങ്ങളും 118 പത്മശ്രീ പുരസ്‌കാരങ്ങളുമാണ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്
മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പ്ത്മവിഭൂഷൺ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 2019 ലാണ് മൂന്ന് പേരും അന്തരിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് മൂവരുടേയും ബന്ധുക്കൾക്ക് പുരസ്‌കാരങ്ങൾ കൈമാറി. അരുൺ ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത ജെയ്റ്റ്‌ലിയും സുഷമാസ്വരാജിന്‍റെ മകൾ ബാൻസുരി സ്വരാജും ജോർജ് ഫെർണാണ്ടസിന്‍റെ ഭാര്യ ലൈല കബീറുമാണ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്.
രാഷ്ട്രപതി ഭവനിൽ വച്ച് നടന്ന പുരസ്‌കാരദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി , ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , കേന്ദ്ര പ്രതിരോധമന്ത്രി അമിത് ഷാ തുടങ്ങി രാഷ്ട്രീയ ,സാമൂഹിക സാസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം പുരസ്‌കാരദാനം വൈകുകയായിരുന്നു.
കഴിഞ്ഞ വർഷം ഏഴ് പത്മവിഭൂഷൺ അവാർഡുകളാണ് പ്രഖ്യാപിച്ചത്. മുൻ കേന്ദ്ര മന്ത്രിമാർക്ക് പുറമെ കഴിഞ്ഞ വർഷം മരണമടഞ്ഞ മുൻ മോറിഷ്യസ് പ്രസിഡണ്ട് അനിരുദ് ജുഗ്നൂതിനും ഇന്ത്യൻ ക്ലാസിക്കല്‍ സംഗീതജ്ഞൻ ചന്നുലാൽ മിശ്രക്കും ബോക്‌സിങ് താരം മേരി കോമിനുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. 16 പത്മഭൂഷൺ പുരസ്‌കാരങ്ങളും 118 പത്മശ്രീ പുരസ്‌കാരങ്ങളുമാണ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്.