India
patna opposition meeting postponed
India

പട്നയിൽ നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

Web Desk
|
5 Jun 2023 4:37 AM GMT

നേതാക്കളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിയത്.

പട്ന: ബിഹാറിലെ പട്നയിൽ ജൂണ്‍ 12ന് നടത്താനിരുന്ന പ്രതിപക്ഷയോഗം മാറ്റി. നേതാക്കളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം നടത്താന്‍ തീരുമാനിച്ചത്.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍ എന്നീ നേതാക്കളാണ് ജൂണ്‍ 12ലെ യോഗത്തിലെത്താനാവില്ലെന്ന് അറിയിച്ചത്. രാഹുല്‍ നിലവില്‍ അമേരിക്കയിലാണ്. രാഹുല്‍ തിരിച്ചെത്തിയ ശേഷം സൌകര്യപ്രദമായ ദിവസം യോഗം നടത്താനാണ് തീരുമാനം.

ജെ.ഡി.യു നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ച് യോഗത്തിന്‍റെ അജണ്ട തീരുമാനിച്ചിരുന്നു. ആദ്യ മീറ്റിങ് ജൂണ്‍ 12ന് പട്നയിലും രണ്ടാമത്തെ യോഗം ജൂണ്‍ 23ന് ഹിമാചല്‍ പ്രദേശിലെ സിംലയിലും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ സഖ്യ സാധ്യതയാണ് പ്രധാന അജണ്ട.

Summary- The first meeting of the joint Opposition in Patna on June 12 to give a proper structure to the unity exercise ahead of Lok Sabha elections has been postponed by at least 11 days in a bid to ensure participation of top leaders

Related Tags :
Similar Posts