India
Permission to prosecute, Manish Sisodia, Deputy CM Manish Sisodia, breaking news malyalam
India

മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Web Desk
|
22 Feb 2023 3:28 AM GMT

ഡൽഹി വിജിലൻസ് വകുപ്പിനെ രാഷ്ട്രീയ ചാര പ്രവർത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാണ് അനുമതി

ഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാണ് അനുമതി. ഡൽഹി വിജിലൻസ് വകുപ്പിനെ രാഷ്ട്രീയ ചാര പ്രവർത്തനത്തിന് ഉപയോഗിച്ച കേസിലാണ് നടപടി.

ഫീഡ് ബാക്ക് യൂണിറ്റ് എഫ്.ബി.യു വിനെ ചാര പ്രവർത്തനത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. ഡൽഹിയിൽ ആം ആദ്മി പർട്ടി അധികാരത്തിൽ എത്തിയതിന് പിന്നാലെ ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചിരുന്നു. ഈ ഫീഡ്ബാക്ക് യൂണിറ്റ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നതാണ് സിസോദിയക്കെതിരായ കേസ്.

ഡൽഹി മദ്യനയ അഴിമതിയിലെ സി.ബി.ഐ എഫ്.ഐ.ആറിൽ ഒന്നാം പ്രതിയാണ് ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ്. നേരത്തെ ഒരു തവണ സിബിഐ ചോദ്യം ചെയ്തിരുന്നെങ്കിലും കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ മണിക്കൂറുകൾ നീണ്ട പരിശോധനയും നടത്തിയിരുന്നു. നിലവിൽ 7 പേരാണ് കേസിൽ അറസ്റ്റിലായത്.



Similar Posts