India
Deaths also occurred due to electrocution during the Balasore train accident
India

ഒഡീഷ ട്രെയിൻ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി

Web Desk
|
4 Jun 2023 7:43 AM GMT

അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. സുപ്രിംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന 'കവച്' എന്ന സംവിധാനമില്ലാതെ ഒരു ട്രെയിനും പുറത്തിറക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. എതിരായി ഒരു ട്രെയിൻ കടന്നുവന്നാൽ ട്രെയിൻ സ്വയം നിന്ന് പോവുന്ന സംവിധാനമാണ് കവച്. 2022 മാർച്ച് മുതലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. എല്ലാ ട്രെയിനുകളിലും ഇത് ഏർപ്പെടുത്തിയിട്ടില്ല.

അതേസമയം ട്രെയിൻ അപകടത്തിന് കാരണക്കാരായവരെ കണ്ടെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബാലസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Similar Posts