India
petition to legalize same-sex marriage; Supreme Court verdict tomorrow
India

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി; സുപ്രീം കോടതി വിധി നാളെ

Web Desk
|
16 Oct 2023 3:00 PM GMT

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക

ഡൽഹി: സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജയിൽ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. കഴിഞ്ഞ മെയ് 11നാണ് പത്തിലേറെ ഹരജികൾ സുപ്രീം കോടതി മുമ്പാകെ വന്നത്. മെയ് 11 മുതൽ തുടർച്ചായായ പത്ത് ദിവസം ഈ ഹരജികളിൽ കോടതി വാദം കേട്ടിരുന്നു.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഹരജിക്കാർക്ക് വേണ്ടി മുകുൾ റോത്തകി, അഭിഷേക് മനു സിംഗ്‌വി, രാജു രാമചന്ദ്രൻ, ആനന്ദ് ഗ്രോവർ, ഗീതലൂത്ര, കെ.വി വിശ്വനാഥൻ തുടങ്ങിയ ഒരു കൂട്ടം അഭിഭാഷകർ ഹാജരായി. വാദം കേട്ടതിന് ശേഷം വിഷയത്തിൽ ഒരു സമിതി രൂപികരിക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള സമിതി രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത് വരെ ഇടക്കാല ഉത്തരവ് ഉണ്ടാകരുതെന്ന കേന്ദ്രസർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർക്കുകയും ചെയ്തു. പരമ്പരാഗതമായ കുടുംബ സങ്കൽപങ്ങൾക്കെതിരെയാണ് സ്വവർഗ വിവാഹത്തിന് നൽകുന്ന നിയമസാധുതയെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം.

Similar Posts