'നീരജ്' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് പെട്രോള്‍ പമ്പ്
|ആഗസ്റ്റ് ഏഴിനാണ് ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ സ്വർണം നേടുന്ന രാജ്യത്തെ ആദ്യ അത്‍ലറ്റായി നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചത്
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടിയതിന്റെ സന്തോഷത്തിനായി സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് പെട്രോള്‍ പമ്പ്. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ പെട്രോൾ പമ്പാണ് 'നീരജ്' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്തത്.
നീരജ് എന്ന് പേരുള്ളവര്‍ ഐഡി കാർഡ് കാണിച്ചുകൊണ്ട് ഓഫർ പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് വലിയൊരു പോസ്റ്ററും നേത്രാങ് ടൗണിൽ സ്ഥിതിചെയ്യുന്ന പെട്രോൾ പമ്പ് അടിച്ചു. തുടർന്ന് 'നീരജ്' എന്ന പേരുള്ള 28 പേർക്ക് 501 രൂപയുടെ സൗജന്യ പെട്രോൾ നല്‍കിയെന്ന് ഉടമ പിടിഐയോട് പറഞ്ഞു.
"എന്റെ ഒരു സുഹൃത്ത് ഓഫറിനെക്കുറിച്ച് അറിയിച്ചതിനെത്തുടർന്നാണ് ഞാൻ നേത്രാങ്ങിലേക്ക് വന്നത്. ഒളിമ്പിക്സിൽ നമ്മുടെ രാജ്യത്തിനായി ഒരു സ്വർണ്ണ മെഡൽ നേടിയ ഒരാളുമായി ഞാൻ എന്റെ പേര് പങ്കിടുന്നത് വളരെ അഭിമാനകരമാണ്."സമീപ പട്ടണമായ കൊസാംബയിലെ ഭാഗ്യ ഉപഭോക്താക്കളിലൊരാളായ നിരജ്‌സിൻഹ് സോളങ്കി പറഞ്ഞു. നേത്രാങ് പട്ടണത്തിലെ മറ്റൊരു ഭാഗ്യവാനായ ഉപഭോക്താവ് നീരജ് പട്ടേൽ പറഞ്ഞു, "പെട്രോൾ പമ്പ് ഉടമയുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനുള്ള വക നീരജ് ചോപ്ര നല്‍കി, അത്തരമൊരു കഴിവുള്ള കായിക വ്യക്തിത്വവുമായി പേര് പങ്കിടുന്നത് എന്റെ ഭാഗ്യമാണ്.
അതേസമയം, ജുനഗഡിലെ ഗിർനാർ റോപ്‌വേ സർവീസ് മാനേജ്‌മെന്റും 'നീരജ്' എന്ന പേരിലുള്ള ആളുകൾക്ക് ഓഗസ്റ്റ് 20 വരെ സൗജന്യ റോപ്‌വേ യാത്ര ആസ്വദിക്കാമെന്ന് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴിനാണ് ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ സ്വർണം നേടുന്ന രാജ്യത്തെ ആദ്യ അത്‍ലറ്റായി നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചത്.