'എന്തൊരു വിരോധാഭാസം, ഈ ചിത്രത്തിന് നിങ്ങൾ എന്ത് അടിക്കുറിപ്പ് നൽകും? വൈറലായി ഐ.എ.എസ് ഉദ്യോസ്ഥന്റെ ട്വീറ്റ്
|ഒറ്റനോട്ടത്തിൽ ഇതിലെന്താണെന്ന് പ്രത്യേകത എന്ന് തോന്നുമെങ്കിലും ചിത്രം ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് കാര്യം പിടികിട്ടുക
ഡല്ഹി: ട്വിറ്ററിൽ വിചിത്രവും വിജ്ഞാനപ്രദവുമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അവനീഷ് ശരൺ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിറയെ മരത്തടികളുമായി പോകുന്ന ഒരു ട്രക്കിന്റെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിന് മുകളിൽ ഒരാൾ ഇരിക്കുന്നതും കാണാം. ഒറ്റനോട്ടത്തിൽ ഇതിലെന്താണെന്ന് പ്രത്യേകത എന്ന് തോന്നുമെങ്കിലും ചിത്രം ഒന്നൂകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് കാര്യം പിടികിട്ടുക. 'കൂടുതൽ മരങ്ങൾ നടുക' (Plant more trees) എന്നാണ് ആ ട്രക്കിന്റെ പിറകിൽ എഴുതിയിരിക്കുന്നത്. വിരോധാഭാസത്തിന്റെ നിർവചനം എന്ന് ക്യാപ്ഷനോടെയാണ് അവനീഷ് ചിത്രം പങ്കുവെച്ചത്.
നിമിഷ നേരം കൊണ്ടാണ് ട്വീറ്റ് വൈറലായത്.11,3000 ത്തിലധം ലൈക്കുകളാണ് ഈ ട്വീറ്റിന് ഇതുവരെ ലഭിച്ചത്. ആയിരക്കണക്കിന് പേർ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.നിരവധി കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. 'കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചാലല്ലേ അത് മുറിക്കാൻ പറ്റൂ'അതാണ് അയാൾ ഉദ്ദേശിച്ചതെന്ന് ഒരാൾ കമന്റ് ചെയ്തു. 'അയാൾ അയാളുടെ ബിസിനസിന്റെ പശ്ചാത്തലം മാത്രമാണ് ചിന്തിച്ചത്. അതാണ് കൂടുതൽ മരങ്ങൾ നടാൻ പറയുന്നത്'... മറ്റൊരാൾ കമന്റ് ചെയ്തു.
ഇത് ഇന്ത്യയിലുടനീളം സംഭവിക്കുന്ന കാര്യമാണെന്നും അതിലിത്ര പുതുമയില്ലെന്നുമടക്കമുള്ള നിരവധി കമന്റുകൾ ട്വീറ്റിന് ലഭിച്ചു. എവിടെ നിന്ന് എടുത്ത ചിത്രമാണെന്നോ എപ്പോഴെടുത്തതാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും
അടുത്തിടെ, ശരൺ ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് സ്ത്രീ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതായിരുന്നു ആ വീഡിയോ.'ജീവിതം നിങ്ങളുടേതാണ്. തീരുമാനം നിങ്ങളുടേതാണ്' എന്ന അടിക്കുറിപ്പ് നൽകിയാണ് വീഡിയോ പങ്കുവച്ചത്.