' പാവപ്പെട്ട ' കോടീശ്വരന്‍ സഞ്ചരിച്ചത് പഴഞ്ചന്‍ സ്‌കൂട്ടറില്‍
|നികുതി വെട്ടിപ്പു കേസില്‍ അറസ്റ്റിലായ വ്യവസായിയുടെ വീട്ടില്‍ നിന്നാണ് പഴയ വാഹനങ്ങള്‍ കണ്ടെത്തിയത്
നികുതി വെട്ടിപ്പു കേസില്‍ അറസ്റ്റിലായ കാണ്‍പൂരിലെ സുഗന്ധ വസ്തു വ്യവസായി പിയൂഷ് ജെയിന്‍ സഞ്ചരിച്ചത് പഴഞ്ചന്‍ സ്‌കൂട്ടറിലാണെന്ന് കണ്ടെത്തി. കാലഹരണപ്പെട്ട ക്വാളീസും ഒരു മാരുതിയും വീടിനു മുന്നില്‍ നിന്ന് കണ്ടെത്തി.
ലളിതമായ ജീവിതം നയിക്കുന്ന ആളാണ് പിയൂഷ് ജെയിന്‍ എന്നും പഴയൊരു സ്‌കൂട്ടറിലാണ് ഇദ്ദേഹം സഞ്ചരിക്കാറുള്ളത് എന്നും നാട്ടുകാര്‍ പറയുന്നു. ശ്രദ്ധയില്‍ പെടാതിരിക്കാനായിരിക്കാം വലിയ വാഹനങ്ങള്‍ ഉപേക്ഷിതെന്ന് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നു.
തന്റെ പിതാവില്‍ നിന്നാണ് പിയൂഷ് ജെയിന്‍ സുഗന്ധ വസ്തുക്കളുടെ സംയുക്തങ്ങള്‍ പഠിച്ചത്. കാണ്‍പൂരില്‍ ബിസ്‌നസ്സ് ആരംഭിച്ച ഇദ്ദേഹം ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തന്റെ വ്യവസായ ശൃംഖല വളര്‍ത്തി, നിലവില്‍ മഹാാഷ്ട്രയിലും ഗുജറാത്തിലും ബിസ്‌നസ്സ് ഉണ്ട്.
വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം ജി എസ് ടി നല്‍കാതെ ബിസിനസ്സ് നടത്തിക്കിട്ടിയ തുകയാണന്ന് ചോദ്യം ചെയ്യലില്‍ ജെയിന്‍ സമ്മതിച്ചിട്ടുണ്ട്. 50മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കാണ്‍പൂര്‍ ജില്ലാകോടതി 14 ദിവസത്തേക്ക് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.