സംവരണം ഘട്ടംഘട്ടമായി നിര്‍ത്തണമെന്ന ഹരജി തള്ളി സുപ്രിംകോടതി; 25,000 രൂപ പിഴ ചുമത്തി
|ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്
ഡല്‍ഹി: സംവരണം ഘട്ടംഘട്ടമായി നിര്‍ത്തലാക്കണം, ജാതിവ്യവസ്ഥ പുനഃവര്‍ഗീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജികള്‍ സുപ്രിംകോടതി തള്ളി. ഹരജിക്കാരന്‍ സച്ചിന്‍ ഗുപ്തയ്ക്ക് കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് തീരുമാനം.
ഇത്തരം ഹരജികള്‍ കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് വ്യക്തമാക്കി. ഇത്തരം പൊതുതാത്പര്യ ഹരജികള്‍ സമര്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അഭിഭാഷക ക്ഷേമനിധിയിലേക്ക് 25,000 രൂപ പിഴ അടയ്ക്കാൻ ഹരജിക്കാരന് കോടതി നിര്‍ദേശം നല്‍കിയത്. രണ്ട് ആഴ്ചക്കുള്ളില്‍ പിഴ അടച്ച രസീത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
നിലവിലെ ജാതി വ്യവസ്ഥ പുനക്രമീകരിക്കണമെന്ന ആവശ്യവും സച്ചിന്‍ ഗുപ്ത ഉന്നയിച്ചു. ഈ ഹരജിയും സുപ്രിംകോടതി തള്ളി.
Summary- The Supreme Court on Tuesday dismissed with costs a public interest litigation (PIL) petition seeking re-classification of the caste system in India and phasing out of reservation.