India
India
കർണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹരജി ഇന്ന് പരിഗണിക്കും
|18 April 2023 1:03 AM GMT
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു തീരുമാനമെടുത്തത്.
ന്യൂഡൽഹി: കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു തീരുമാനമെടുത്തത്. ഒരു പഠനവും നടത്താതെ സംവരണം നിർത്തലാക്കിയ തീരുമാനം ചോദ്യം ചെയ്ത് വിവിധ മുസ്ലിം സംഘടനകളാണ് കോടതിയെ സമീപിച്ചത്.
സർക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രിംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.