India
ഔദ്യോഗിക പരിപാടിയിൽ ജീൻസും ടീഷർട്ടും ധരിച്ചെത്തുന്നു; ഉദയനിധി സ്റ്റാലിനെതിരെ ഹരജി
India

'ഔദ്യോഗിക പരിപാടിയിൽ ജീൻസും ടീഷർട്ടും ധരിച്ചെത്തുന്നു'; ഉദയനിധി സ്റ്റാലിനെതിരെ ഹരജി

Web Desk
|
19 Oct 2024 9:09 AM GMT

അഭിഭാഷകനായ എം. സത്യകുമാറാണ് മദ്രാസ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണ രീതി പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.

ഔദ്യോഗിക പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഉദയനിധി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹർജിയിൽ പറയുന്നു. സർക്കാർ പരിപാടികളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് പൊതുപ്രവർത്തകർക്ക് വിലക്കുള്ളതിനാൽ ഇത് ശരിയല്ലെന്നാണ് അഭിഭാഷകന്‍റെ വാദം. ഹർജി ഇതുവരെ കോടതി പരിഗണനയ്ക്ക് എടുത്തിട്ടില്ല.

Similar Posts