ഇന്ന് അന്താരാഷ്ട്ര യോഗാദിനം: വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ
|മെസൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. യോഗ ജീവിത ശൈലിയായി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ വിപുലമായ പരിപാടികളുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തിന്റെ ഭാഗമായി രാജ്യത്തെ 75 കേന്ദ്രങ്ങളിലാണ് കേന്ദ്രസർക്കാറിന്റെ യോഗാദിന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
മെസൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. യോഗ ജീവിത ശൈലിയായി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 15,000 പേർ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യും. മൈസൂർ രാജാവ് യെദ്ദുവീർ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, കർണാടക ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം യോഗയിൽ പങ്കെടുക്കും.
Greetings on #YogaDay! https://t.co/dNTZyKdcXv
— Narendra Modi (@narendramodi) June 21, 2022
കേരളത്തിലും വിപുലമായ പരിപാടികളാണ് യോഗാദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു തുടങ്ങിയവർ ഇവിടെ പങ്കെടുക്കും.