India
meloni_modi
India

വൈറലായി മെലോണിയുടെ 'മെലഡി': മോദിയുടെ മറുപടിയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Web Desk
|
2 Dec 2023 1:46 PM GMT

ഏതാനും മിനിറ്റുകൾക്കുള്ളിൽ #Melodi എക്‌സിൽ ഒരു പ്രധാന ട്രെൻഡായി മാറിയിരിക്കുകയാണ്. ചിലർക്ക് തങ്ങളുടെ ക്രിയേറ്റിവിറ്റി ഉണർത്താനുള്ള വഴിയായിരുന്നു ഈ ഫോട്ടോ.

ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന അടിക്കുറിപ്പോടെ മെലോണി എക്സിലാണ് ഫോട്ടോ പങ്കുവെച്ചത്. ഒപ്പം 'മെലഡി' #Melodi എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.

യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുക്കാൻ ദുബൈയിൽ എത്തിയപ്പോഴാണ് മോദിയുമൊത്തുള്ള സെൽഫി ജോർജിയ മെലോണി പകർത്തിയത്. നിറഞ്ഞ ചിരിയോടെ ഇരുവരും നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ, മെലോണിയുടെ ഫോട്ടോ മോദി ഷെയർ ചെയ്യുകയും ചെയ്തു. “സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്” എന്ന അടിക്കുറിപ്പോടെയാണ്‌ മോദി ഫോട്ടോ പങ്കുവെച്ചത്.

ഏതാനും മിനിറ്റുകൾക്കുള്ളിൽ #Melodi എക്‌സിൽ ഒരു പ്രധാന ട്രെൻഡായി മാറിയിരിക്കുകയാണ്. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള സൗഹൃദം നേരത്തെ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹ്രസ്വ സംഭാഷണത്തെത്തുടർന്ന് ഇരു നേതാക്കളും പൊട്ടിച്ചിരിക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ചിലർക്ക് തങ്ങളുടെ ക്രിയേറ്റിവിറ്റി ഉണർത്താനുള്ള വഴിയായിരുന്നു ഈ ഫോട്ടോ. പല തരത്തിലുള്ള ട്രോളുകളും മീമുകളുമായി സോഷ്യൽ മീഡിയ നിറക്കുകയാണ് ഇക്കൂട്ടർ. ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണി മുമ്പ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലും എത്തിയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സർക്കാരാണ് 45കാരിയായ ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ളത്.

Similar Posts