India
modi
India

യുഎസിൽ മാധ്യമങ്ങളെ കാണാൻ മോദി; ഒമ്പതു വർഷത്തിനിടെ ആദ്യം

abs
|
22 Jun 2023 7:40 AM GMT

2014ൽ അധികാരത്തിലെത്തിയ ശേഷം ഒരു വാർത്താ സമ്മേളനത്തിൽ പോലും പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല

വാഷിങ്ടൺ: പ്രസിഡണ്ട് ജോ ബൈഡനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബിഗ് ഡീല്‍ എന്നാണ് വൈറ്റ് ഹൗസ്‌ സംയുക്ത വാര്‍ത്താ സമ്മേളനത്തെ വിശേഷിപ്പിച്ചത്. ആകെ രണ്ടു ചോദ്യങ്ങൾക്കാണ് മോദി ഉത്തരം പറയുക- ഒരു യുഎസ് മാധ്യമപ്രതിനിധിയുടെയും ഒരു ഇന്ത്യൻ പ്രതിനിധിയുടെയും.

'സന്ദർശനത്തിന്റെ അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്നതിൽ കൃതജ്ഞതയുണ്ട്. അത് പ്രധാനമാണ് എന്ന് ഞങ്ങളും അദ്ദേഹവും കരുതുന്നു' - കിർബി പറഞ്ഞു. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിലായിരിക്കും വാർത്താ സമ്മേളനം. യുഎസ് സന്ദർശനത്തിനിടെ 2009 നവംബറിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.

2014ൽ അധികാരത്തിലെത്തിയ ശേഷം ഒരു വാർത്താ സമ്മേളനത്തിൽ പോലും പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. അതേസമയം, വ്യക്തികൾക്ക് അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ട് യുഎസ് കോൺഗ്രസിന്റെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎൻ ആസ്ഥാനത്തു നടന്ന അന്താരാഷ്ട്ര യോഗദിനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.




Similar Posts