India
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി
India

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

Web Desk
|
15 Aug 2022 7:51 AM GMT

സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും അനുസ്മരിച്ച മോദി, വി.ഡി സവര്‍ക്കറുടെ പേരും എടുത്തു പറഞ്ഞു

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ വി.ഡി സവർക്കറെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവഹർലാൽ നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കർ അനുസ്മരണം മോദി പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്.

സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും അനുസ്മരിച്ച മോദി, വി.ഡി സവര്‍ക്കറുടെ പേരും എടുത്തു പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടിയ ഗാന്ധിജിയുടെയും നേതാജിയുടെയും അംബേദ്കറുടെയും പേരിനൊപ്പമാണ് വി.ഡി സവര്‍ക്കറെയും മോദി അനുസ്മരിച്ചത്.

സ്വാതന്ത്ര്യ സമര നായകരുടെയും രാഷ്ട്രശില്പികളുടെയും ഒപ്പം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഉൾപ്പെടുത്തി. ഇതേ പട്ടികയിൽ ഹിന്ദു മഹാസഭ നേതാവ് ശ്യാമ പ്രസാദ് മുഖർജി, ജനസംഘം നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായ എന്നിവരെയും പരാമര്‍ശിച്ചു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നേട്ടത്തിനായി ചരിത്രം വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു. ചരിത്ര വസ്തുതകള്‍ തെറ്റായി ചിത്രികീരിക്കുന്നു. ഗാന്ധിജിയെയും നെഹ്റുവിനെയും അപമാനിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ചെറുക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

Similar Posts