വികസിത രാജ്യത്തിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി; പഴയ മന്ദിരം ഇനി 'സംവിധാന്‍ സദന്‍'
|വിനായക ചതുർത്ഥി ദിനത്തിൻ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ് പ്രധാനമന്ത്രി
ഡൽഹി: പുതിയ ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയും പുതിയ ഊർജ്ജവും നൽകാനും വികസിത രാജ്യം എന്ന സ്വപ്‌നത്തിലേക്കുള്ള യാത്ര തുടങ്ങുന്നു എന്ന് പറഞ്ഞ് പ്രധാന മന്ത്രിയും നേതാക്കളും പുതിയ പാർലമെന്റിലേക്ക്. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. നമ്മള്‍ പുതിയ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ പഴയ പാർലമെന്റിന്റെ അഭിമാനം കാത്ത് സൂക്ഷിക്കണം. ഭരണഘടനാ സഭയായി പഴയ പാർലമെന്റ് നിലകൊള്ളും. അതിനാൽ പഴയ പാർലമെന്റ് മന്ദിരം ഇനിമുതൽ 'സംവിധാന്‍ സദന്‍' എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
വിനായക ചതുർത്ഥി ദിനത്തിൻ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. വികസിത രാജ്യത്തിലേക്കുള്ള യാത്രയാണ് ഇന്ന് ആരംഭിക്കുന്നത്. നിരവധി ഓർമ്മകളാണ് ഇവിടെ ഉള്ളത്. രാജ്യ ചരിത്രത്തിൽ സെൻട്രൽ ഹാളിന് നിർണ്ണായക സ്ഥാനമാണ് ഉളളത്. നമ്മുടെ ഭരണഘടന രൂപീകരിച്ചത് ഇവിടെയാണ്. നിരവധി അധികാര കൈമാറ്റത്തിനും നിരവധി നിയമങ്ങൾ സംയുക്ത സമ്മേളനത്തിൽ പാസാക്കിയും സെൻട്രൽ ഹാൾ സാക്ഷിയായി നരേന്ദ്രമോദി പറഞ്ഞു.
ദേശീയഗാനത്തിനും ദേശീയ പതാകയ്ക്കും അധികാരം നൽകിയത് ഇവിടെയാണ്. മുത്തലാഖ് നിരോധിത നിയമം പാസാക്കി. ട്രാന്‍സ്ജെന്‍ഡേഴ്‌സിനും ദിവ്യാംഗർക്കായും (വികലാംഗര്‍) നീതി ലഭ്യമാക്കുന്ന നിയമങ്ങളും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. അനുഛേദം 370 റദ്ദാക്കിയതോടെ ശാന്തിയും സമാധാനവുമുള്ള ജമ്മു കശ്മീര്‍ നമുക്ക് ലഭിച്ചെന്നും ഇന്ന് ജമ്മു കശ്മീർ വികസനത്തിലേക്ക് കുതിക്കുന്നു എന്നും പ്രധാനമന്ത്രി.
ഒരു ചെറിയ ക്യാന്‍വാസില്‍ ആര്‍ക്കും വലിയ ചിത്രം വരയ്ക്കാൻ കഴിയില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ ആർക്കും തടയാനാകില്ല. ഇന്ത്യ വലിയ ശക്തിയായി മാറുമെന്ന് ലോകരാജ്യങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഇന്ത്യ ഉടൻ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. ഇന്ത്യയുടെ ഭരണനിർവഹണം ലോകത്തിന് മാതൃകയാണ്. പുതിയ ഇന്ത്യക്ക് ഇന്ന് പുതിയ പ്രതീക്ഷയും പുതിയ ഊർജ്ജവുമുണ്ട്. 'ആത്മ നിർഭർ ഭാരത്' എന്നതാണ് ലക്ഷ്യം. കായികമേഖലയിൽ ഇന്ത്യ തിളങ്ങുകയാണ്. ഓരോ പദ്ധതിയും എടുത്ത് പറഞ്ഞ് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി സംസാരിച്ചു.