India
പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്റ്റ നിർമാണ സ്ഥലം സന്ദർശനം; വിമർശനവുമായി കോൺഗ്രസ്
India

പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്റ്റ നിർമാണ സ്ഥലം സന്ദർശനം; വിമർശനവുമായി കോൺഗ്രസ്

Web Desk
|
27 Sep 2021 4:38 PM GMT

രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാത്ത പ്രവൃത്തിയാണ് മോദിയുടെതെന്ന് കോൺഗ്രസ് വിമർശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻട്രൽ വിസ്റ്റ നിർമാണ സ്ഥലം സന്ദർശിച്ചതിനെതിരെ കോൺഗ്രസ് രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാത്ത പ്രവൃത്തിയാണ് മോദിയുടെതെന്ന് കോൺഗ്രസ് വിമർശിച്ചു. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി സെൻട്രൽ വിസ്റ്റ നിർമാണ സ്ഥലം സന്ദർശിച്ചത്.

''പ്രധാനമന്ത്രി നിർമാണത്തിലിരിക്കുന്ന ആശുപത്രികൾ സന്ദർശിക്കുകയോ, അല്ലെങ്കിൽ ഓക്‌സിജൻ പ്ലാന്റ് സന്ദർശിച്ചതായൊ അറിവില്ല. മൂന്ന് മാസം മുമ്പ് നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് പ്രധാനമന്ത്രി 25,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ പദ്ധതി സന്ദർശിക്കാൻ പോകുന്നു. അതിന്റെ സമയം ഇതാണോ എന്നത് സംശയാസ്പദമാണ്'' കോൺഗ്രസ് വക്താവ് പവൻ ഖേര മാധ്യമങ്ങളോടു പറഞ്ഞു. കൂടാതെ ചിന്താശൂന്യമായ ഇത്തരം പ്രവൃത്തിയെ പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് സെൻട്രൽ വിസ്റ്റ പദ്ധതി. 2022 ലെ പാർലമെന്റ് ശീതകാല സമ്മേളനം പുതിയ കെട്ടിടത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാർലമെന്റ്‌ കെട്ടിടത്തിനു 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്‌

Similar Posts